മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ 12 പേർക്ക് കോവിഡ്-19 രോഗബാധ.സൗദി അറേബ്യ സന്ദർശിച്ച് മടങ്ങിയെത്തിയ നാലുപേർക്ക് ആദ്യം രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയിയിൽ, സാംഗ്ലി ജില്ലയിലെ ഇസ്ലാംപൂരിലുള്ള കുടുംബത്തിലാണ് സംഭവം രോഗികളുമായി സമ്പർക്കം പുലർത്തിയ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും, ക്രമേണ രോഗം പടരുകയായിരുന്നു.
ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തിയ വരിൽ മാർച്ച് 23ന് രോഗം സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ, മാർച്ച് 25 ന് ഇതേ കുടുംബത്തിലെ മറ്റ് അഞ്ച് പേർക്കും കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. പിറ്റേദിവസം, രോഗലക്ഷണങ്ങൾ കണ്ട് പരിശോധന നടത്തിയപ്പോൾ, ബാക്കിയുള്ള മൂന്ന് പേരിലും വൈറസ് സാന്നിധ്യം കണ്ടെത്തുകയായിരുന്നു.










