രാജ്യത്ത് കോവിഡ്-19 രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. ഇന്നലെ മാത്രം രോഗം സ്ഥിരീകരിക്കപ്പെട്ടത് 194 പേർക്കാണ്. ഇതേസമയം പ്രതിരോധ മന്ത്രാലയം നടപടികൾ കൂടുതൽ ശക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ മാത്രം പരിചരണത്തിനായി പ്രത്യേക ആശുപത്രികൾ തുടങ്ങും. നിലവിൽ 17 സംസ്ഥാനങ്ങളിലെ നടപടികൾ തുടങ്ങിക്കഴിഞ്ഞു. ഇരുന്നൂറോളം സ്ഥിരീകരണം ഒറ്റദിവസം ഉണ്ടായതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രമേശ് ഉന്നതതലയോഗം വിളിച്ചു ചേർത്തിരുന്നു.
പ്രധാനമന്ത്രിയും നേരിട്ട് കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി, പ്രധാനമന്ത്രി പ്രത്യേക നിധി ആരംഭിച്ചു.പി.എം.കെയേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ നിധിയിലേക്ക് ബോളിവുഡ് താരം അക്ഷയ് കുമാർ 25 കോടി രൂപ സംഭാവന നൽകി. ക്രിക്കറ്റ് താരം സുരേഷ് റെയ്നയും 31 ലക്ഷം രൂപ സംഭാവന നൽകി.അതേ സമയം, കോവിഡിന്റെ സാമൂഹിക വ്യാപനം രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.








