പാലക്കാട്: കാരാക്കുറുശ്ശിയില്‍ കോവിഡ് ബാധിച്ച ആളുടെ മകനും കെ.എസ്.ആര്‍.ടി.സി കണ്ടക്ടറുമായ വ്യക്തിയുടെ ആദ്യ സാമ്പിള്‍ പരിശോധന നെഗറ്റീവ്. ഇയാള്‍ ജില്ലാ ആശുപത്രിയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
എന്നാല്‍, ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ അഞ്ച് ദിവസത്തിനുശേഷം രണ്ടാമതും സാമ്പിള്‍ പരിശോധന നടത്തണം. ഫലം നെഗറ്റിവ് ആണെന്ന് ഉറപ്പാക്കിയ ശേഷമേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ.
അദ്ദേഹവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ ഉള്ളവര്‍ ജാഗ്രത തുടരണമെന്നാണ് ഡിഎംഒ അറിയിച്ചത്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.
പാലക്കാട് ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി.












