കോട്ടയം ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടയാനാണ് സി.ആർ.പി.സി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ആണ് ജില്ലയിൽ നിരോധനാജ്ഞ. കോട്ടയം ജില്ലാ പ്രദേശങ്ങളിൽ നാലു പേരിൽ കൂടുതൽ ഒത്തുചേരുന്ന നിരോധനം ഉണ്ടെന്ന് ജില്ലാ കലക്ടർ പി.കെ സുധീർ ബാബു വെളിപ്പെടുത്തി. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ലിസ്റ്റിലെ അവശ്യ സർവീസുകളെ മാത്രം നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് പ്രത്യേകം ഉത്തരവു നൽകിയിട്ടുണ്ട്
Discussion about this post