ഇന്ത്യയിൽ കോവിഡ്-19 വൈറസ് ബാധിച്ച ആൾക്കാരുടെ എണ്ണം 1024 ആയി. രോഗം മൂലം ഇതുവരെ 29 പേർ മരിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 902 ആണ്. രോഗബാധിതരിൽ 95 പേർ സുഖം പ്രാപിച്ചു കഴിഞ്ഞുവെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ട്.
സ്ഥിതിഗതികൾ ഗുരുതരമായി തുടരുന്നുവെങ്കിലും, ഇന്ത്യയിൽ ഒരിടത്തും ഇതുവരെ സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളത്.








