ലോക്ഡൗൺ കാരണം സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന കൊറിയർ പാർസൽ സർവീസുകൾ ഇന്നുമുതൽ വീണ്ടും ആരംഭിക്കും.ചരക്കുനീക്കം സുഗമമായി നടക്കാൻ ജില്ലാ കലക്ടർമാരുടെ കയ്യിൽ 50,000 വാഹന പാസുകൾ സംസ്ഥാന സർക്കാർ അച്ചടിച്ചു നൽകിയിട്ടുണ്ട്. അവശ്യസാധനങ്ങൾ അല്ലാത്ത ഉൽപ്പന്നങ്ങളും കൊണ്ടുപോകാൻ അനുമതി കൊടുത്തിട്ടുണ്ട്.
അതേസമയം, ലോക്ഡൗൺ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ജനങ്ങൾക്ക് അത്യാവശ്യഘട്ടത്തിൽ പുറത്തിറങ്ങി യാത്ര ചെയ്യാൻ വേണ്ടിയുള്ള സത്യവാങ്ങ്മൂലം,വാഹന പാസ് എന്നിവ ഓൺലൈൻ വഴി ലഭ്യമാക്കാൻ സംവിധാനം ഒരുക്കിയതായി ഡിജിപി ലോക് നാഥ് ബഹ്റ മാധ്യമങ്ങളെ അറിയിച്ചു.http://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി അത്യാവശ്യക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഓൺലൈൻ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത്.
Discussion about this post