പാറ്റ്‌ന: സംസ്ഥാനത്ത് നിയമഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബീഹാറില്‍ വിമത എം.എല്‍.എ രാജീവ് രഞ്ജന്‍ ബി.ജെ.പിയിലേക്ക് ചേക്കേറി. മുഖ്യമന്ത്രി നിതീഷ് കുമാറിന്രെ സ്വദേശമായ നളന്ദ ജില്ലയിലെ ഇസ്ലാംപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് രാജീവ് രഞ്ജന്‍.
മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മന്‍ജിയുടെ അടുത്ത അനുയായിയാണ് രാജീവ് രഞ്ജന്‍. പാറ്റ്‌നയിലെ ബി.ജെ.പി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മംഗള്‍ പാണ്ഡെ രഞ്ജന് പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു. നളന്ദയിലെ രഞ്ജന്രെ ജനസ്വാധീനം തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് സഹായകമാകുമെന്ന് പാണ്ഡെ പറഞ്ഞു.
ലാലു പ്രസാദിന്റെ ആര്‍.ജെ.ഡിയോടൊപ്പം ഒരു സഖ്യത്തിനും തയ്യാറാകില്ലെന്ന് പറഞ്ഞ നിതീഷ് കുമാര്‍ ആ ഉറപ്പ് നിന്നും പിന്‍മാറിയതാണ് ഐക്യജനതാദള്‍ വിടാന്‍ പ്രേരിപ്പിച്ചതെന്ന് രഞ്ജന്‍ പ്രതികരിച്ചു.
Discussion about this post