ഡൽഹിയിൽ ഡോക്ടർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ യമുനാ വിഹാറിന് സമീപത്തായി ബാബർപൂരിൽ, മൊഹല്ലാ ക്ലിനിക് ഡോക്ടർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ക്ലിനിക് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഡൽഹി സർക്കാർ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
മാർച്ച് 12 നും 20 നും ഇടയിൽ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ രോഗികളുടെ ശ്രദ്ധയ്ക്കാണ് നോട്ടീസ് പതിപ്പിച്ചത്. പ്രസ്തുതകാലയളവിൽ ചികിത്സ തേടിയെത്തിയ രോഗികൾ എല്ലാവരും ക്വാറന്റൈനിൽ കഴിയാൻ സർക്കാർ നിർദേശിച്ചു.








