ഡൽഹി നിസാമുദ്ദീനിൽ, മർകസ് എന്ന മത സമ്മേളനം സംഘടിപ്പിച്ച തബ്ലിഗ് ഇ ജമാഅത്തെ സംഘടനയുടെ തീവ്രവാദബന്ധം വെളിപ്പെടുന്നു. പ്രസ്തുത സംഘടന, വർഷങ്ങൾക്ക് മുമ്പ് തന്നെ കുപ്രസിദ്ധ ഭീകരസംഘടനയായ അൽ ഖ്വയ്‌ദയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് വിക്കിലീക്സ് റിപ്പോർട്ട്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തബ്ലിഗ് ഇ ജമാഅത്തെയുടെ മറവിൽ അൽഖ്വയ്ദ തീവ്രവാദികൾ ഇന്ത്യയിൽ എത്തിയതായും, ഇന്ത്യയിൽനി ന്ന് പാകിസ്ഥാനിലേക്ക് കടന്നതായുമുള്ള രേഖകൾ വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിലെ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു. ഔട്ട്‌ലുക്ക് അടക്കമുള്ള നിരവധി ദേശീയ മാധ്യമങ്ങൾ ഇത് സ്ഥിരീകരിച്ചതുമാണ്.
സൗദി അറേബ്യൻ സ്വദേശിയായ അബ്ദുൽ ബുഖാരിയെന്ന കുപ്രസിദ്ധ ജിഹാദി, തബ്ലിഗ് ഇ ജമാഅത്തെയുടെ സഹായത്തോടെയാണ് പാകിസ്താനിലേക്ക് കടന്നതെന്ന് ഇയാൾ ഗ്വാണ്ടനാമോ ജയിലിൽ കിടക്കുമ്പോൾ അമേരിക്കയുടെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. രാജ്യം മുഴുവൻ കോവിഡ് രോഗ ഭീതിയിൽ പകച്ച് നിൽക്കുമ്പോഴായിരുന്നു എണ്ണായിരത്തിലധികം പേർ കൂടിച്ചേർന്ന ഡൽഹിയിലെ മതസമ്മേളനം.രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഇതിൽ പങ്കെടുക്കാൻ എത്തിയ നിരവധി ആളുകൾ കോവിഡ് രോഗബാധയേറ്റു മരിച്ചു.രാജ്യത്തുണ്ടായ ഏറ്റവും വലിയ വൈറസ് വ്യാപനമാണ് നിസാമുദ്ദീനിൽ നടന്നത്.കേരളത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും നിരവധി പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയിരുന്നു.നിലവിൽ, സമ്മേളനത്തിൽ പങ്കെടുത്ത പത്തോളം പേർ രാജ്യത്ത് പലയിടങ്ങളിലായി കോവിഡ് വൈറസ് ബാധിച്ചു മരിച്ചു കഴിഞ്ഞു.തബ്ലിഗ് ഇ ജമാഅത്തെയുടെ തീവ്രവാദബന്ധം സർക്കാർ ഗൗരവമായി തന്നെ അന്വേഷിക്കുന്നു എന്നാണ് വിലയിരുത്തുന്നത്.
Discussion about this post