ചെന്നൈ: തമിഴ്നാട്ടില്‍ 57 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ 50 പേരും നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. രോഗബാധിതരുമായി അടുത്തിടപഴകിയവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും ഈറോഡ് സ്വദേശികളാണ്. ഈറോഡും സേലത്തും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഇതോടെ തമിഴ്നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 124 ആയതായി തമിഴ്നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു. രാജ്യത്ത് ഇതുവരെ 1300 ഓളം പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.
Discussion about this post