ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന എല്ലാ കെട്ടിടങ്ങളും ക്വാറന്റൈൻ സൗകര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു മുംബൈ കോർപ്പറേഷൻ. കല്യാണമണ്ഡപങ്ങൾ,ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ, കോളേജുകൾ, ധർമശാലകൾ, ജിംനേഷ്യങ്ങൾ,എക്സിബിഷൻ കേന്ദ്രങ്ങൾ തുടങ്ങി ഒഴിഞ്ഞുകിടക്കുന്ന നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ കെട്ടിടങ്ങളും ഐസൊലേഷനിൽ ഉള്ള രോഗികളെ പാർപ്പിക്കാനാണ് ബൃഹൺ മുംബൈ കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്.
കോർപ്പറേഷൻ കമ്മീഷണർ പ്രവീൺ പർദേശിയാണ് ഔദ്യോഗികമായി ഈ തീരുമാനം പ്രഖ്യാപിച്ചത്. പ്രാർഥിക്കപ്പെടുന്നവർ ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും മുംബൈ കോർപ്പറേഷൻ തന്നെ തയ്യാറാക്കുമെന്നും പ്രവീൺ അറിയിച്ചു.










