എല്ലാ വിശ്വാസികളോടും കോവിഡ് വ്യാപനം തടയാനുള്ള സർക്കാർ,പോലീസ് മാർഗനിർദേശങ്ങളനുസരിക്കാൻ ആഹ്വാനം ചെയ്ത് തബ്ലീഗ് തലവൻ മൗലാന സാദ്. വിശ്വാസികൾക്കായി പുറത്തിറക്കിയ ശബ്ദരേഖയിലാണ് സാദിന്റെ ഈ നിലപാട് മാറ്റിക്കൊണ്ടുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ. 8,000 പേർ പങ്കെടുത്ത മതസമ്മേളനം സംഘടിപ്പിച്ചതിന്റെ പേരിൽ ഉത്തർപ്രദേശ്, ഡൽഹി പോലീസ് സേനകൾ തിരയുന്ന സാദ്, ഒളിവിലിരുന്നു കൊണ്ടാണ് ശബ്ദരേഖ പുറത്തുവിട്ടത്.
വ്യാഴാഴ്ച പുറത്തു വിട്ട ശബ്ദരേഖയിലാണ് തബ്ലീഗ് ജമാഅത്ത് തലവൻ മൗലാന സാദ് ഖണ്ഡ്ലാവി സർക്കാരിന്റെ മാർഗ നിർദേശങ്ങൾ അനുസരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്.സ്ഥലങ്ങളിൽ ഒത്തു ചേരുന്നത് ഒഴിവാക്കാനും, ഈ ഘട്ടത്തിൽ സർക്കാരിന്റെ കൂടെ നിൽക്കാനും പുറത്തുവിട്ട ശബ്ദരേഖയിൽ സാദ് ഖണ്ഡ്ലാവി പറയുന്നുണ്ട്.നമ്മളൊരിക്കലും നിയമത്തിനെതിരെ നില കൊള്ളരുതെന്നും അത് നമ്മളുടെ മൂല്യങ്ങൾക്കെതിരാണെന്നും സന്ദേശത്തിൽ അയാൾ വെളിപ്പെടുത്തുന്നു. ഡൽഹിയിൽ നിസാമുദ്ദീൻ പള്ളിയിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ കോവിഡ് രോഗബാധയേറ്റു മരിച്ചവരുടെ എണ്ണം 19 കടന്നു.
Discussion about this post