ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഏക മകളാണ് ഇഷ അംബാനി. റിലയൻസ് ഗ്രൂപ്പിന്റെ അവിഭാജ്യ ഘടകമായ ഇഷയെ ഈ സാമ്രാജ്യത്തിന്റെ നെടുംതൂണെന്ന് തന്നെ വിളിക്കേണ്ടി വരും. 2014ൽ തന്നെ 24-ാം വയസിലാണ് ഇഷ റിലയൻസ് റിട്ടെയിലിന്റെയും റിലയൻസ് ജിയോയുടെയും മബാർഡുകളിൽ നിയമിതയായിക്കൊണ്ട് അംബാനി സാമ്രാജ്യത്തിന്റെ ഭാഗമാകുന്നത്.
മുംബൈയിലെ ധീരൂബായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ പ്രഥമിക വിദ്യഭ്യാസം പൂർത്തിയാക്കിയ ശേഷം യുഎസിലെ യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും സൈക്കോളജിയിലും സൗത്ത് ഏഷ്യൻ സ്റ്റഡീസിലും ബിരുദം നേടി. സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്നായിരുന്നു എംബിഎ നേടിയത്. റിലയൻസിശന്റ ഭാഗമാകുന്നതിന് മുമ്പ് ഇഷ ന്യൂയോർക്കിലെ മക്കിൻസി ആൻഡ് കമ്പനിയിൽ ബിസിനസ് അനലിസ്റ്റ് ആയി ജോലി ചെയ്തിരുന്നു.
അത്യാഡംബര ജീവിതമാണ് ഇഷയുടേത്. 835 കോടിയാണ് അംബാനി കുടുംബത്തിന്റെ വാരിസിന്റെ ആസ്തി. റിലയൻസ് റിട്ടെയിന്റെ ഡയറക്ടർ എന്ന നിലയിൽ 4.5 കോടി രൂപയാണ് പ്രതിവർഷം ഇഷ കൈപ്പറ്റുന്നത്.
ഭർത്താവ് ആനന്ദ് പിരാമലിനോടൊപ്പം മുംബൈയിലെ വോർലി പ്രദേശത്ത് കടലിനഭിമുഖമായ ഒരു ബംഗ്ലാവിലാണ് ഇഷയുടെ താമസം. ബിസിനസുകാരനും പിരാമൽ ഗ്രൂപ്പിന്റെ വാഗ്ദാനവുമാണ് ആനന്ദ് പിരാമൽ. ആനന്ദിന്റെ മാതാപിതാക്കളാണ് ഈ സ്വപ്‌നസൗധം വിവാഹസമ്മാനമായി ഇഷയ്ക്കും ആനന്ദിനും നൽകിയത്. ഗുലിത എന്നാണ് ഈ മാളികയുടെ പേര്. ഇഷയുടെയും ആനന്ദിന്റെയും വിവാഹ സമയത്ത് 452 കോടിക്കാണ് ഇത് വാങ്ങിയത്. ഇന്ന് ഈ മാളികയുടെ മൂല്യം ഏകദേശം 1000 കോടിയോളം വരും.
ഇഷയുടെ അവധിക്കാലവും ആഡംബരം നിറഞ്ഞതാണ്. കുടുംബവുമൊത്ത് സ്വിറ്റ്‌സർലാൻഡിലെ ബർഗൻസേ്റ്റാക്ക് ഹോട്ടൽസ് ആൻഡ് റിസോർട്ട് ലേക്ക് ലൂസെർനിലാണ് ഇഷയുടെ അവധിക്കാലം. ഒരു രാത്രിയിലെ താമസത്തിന് 61 ലക്ഷം രൂപയാണ് ഇവിടെ റോയൽ പ്രസിഡൻഷ്യൽ സ്യൂട്ടിനുള്ളത്.
10 കോടി വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് എസ് ക്ലാസ് ഗാർഡ് ഉൾപ്പെടെ ഒരു കൂട്ടം വാഹന കളക്ഷനുണ്ട് ഇഷയ്ക്ക്. ഇഷ ഉപയോഗിക്കുന്ന ബാഗിന് 31 ലക്ഷമാണ് വില. ഇഷയുടെ കയ്യിലുള്ള വിലമതിക്കാനാവാത്ത വസ്തുക്കളിലൊന്ന് ഒരു മാലയാണ്. 165 കോടിയാണ് ഈ മാലയുടെ വില.
Discussion about this post