കോവിഡ് രോഗ പരിശോധനയ്ക്കും ബോധവൽക്കരണത്തിനും എത്തിയ ആരോഗ്യ പ്രവർത്തകരെ ആളുകൾ കൂട്ടത്തോടെ ആക്രമിച്ച സംഭവത്തിൽ 13 പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് ആരോഗ്യ പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്. ഡോക്ടർമാരും നഴ്സുമാരും തഹസിൽദാറുമടങ്ങുന്ന സംഘത്തെ ഒരു വിഭാഗം ആളുകൾ കല്ലെറിഞ്ഞോടിക്കുകയായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ കൂടി വൻ വിവാദമായിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അക്രമികൾക്ക് രണ്ട് വർഷം തടവ് ശിക്ഷ നൽകണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.
Discussion about this post