ഉത്തർപ്രദേശിൽ, തബ്‌ലീഗ് ജമാഅത്തിനെതിരേ വിട്ടുവീഴ്ചയില്ലാതെ യോഗി സർക്കാർ.കടുത്ത നിലപാടുകളാണ് ആദിത്യനാഥ് ഭരണകൂടം സാമൂഹിക വിരുദ്ധർക്കെതിരെ സ്വീകരിക്കുന്നത്. തബ്‌ലീഗി അംഗങ്ങളിൽ ചിലർ ഗാസിയബാദ് ആശുപത്രിയിലെ നഴ്സുമാരോട് അപമര്യാദയായി പെരുമാറിയിരുന്നു. സിറ്റി ഹോസ്പിറ്റലിൽ പരിശോധനയ്ക്ക് കൊണ്ടുപോയ ഇവരിൽ ചിലർ പോലീസുകാരോടും സർക്കാർ ഉദ്യോഗസ്ഥരോടും തട്ടിക്കയറിയിരുന്നു. ഈയൊരു ഈ സന്ദർഭത്തിലാണ് യോഗിആദിത്യനാഥ്, യാതൊരു ദാക്ഷിണ്യവും വേണ്ട ദേശീയ സുരക്ഷാ നിയമം പ്രകാരം എല്ലാവരെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്.
ദേശീയ സുരക്ഷാ നിയമ പ്രകാരം ഒരാളെ അറസ്റ്റ് ചെയ്താൽ, കേസെടുക്കാതെ തന്നെ ഒരു വർഷം വരെ തടവിൽ സൂക്ഷിക്കാം.സമൂഹത്തിന്റെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങളിൽ, ഇത്തരം നിയമം പ്രയോഗിക്കാൻ യാതൊരു മടിയും വേണ്ടെന്നും ആദിത്യനാഥ് പറഞ്ഞു.








