കോഴിക്കോട്: ലോക്ഡൗണിനിടെ പൊതുപൈപ്പില്‍ നിന്നു വെള്ളം കുടിക്കുന്ന വൃദ്ധന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരേ കേസ്. ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിക്കെതിരേയാണു പോലീസ് കേസെടുത്തത്. കോഴിക്കോട് മുക്കം നഗരസഭയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
ലഹളയ്ക്കടക്കം പ്രേരിപ്പിച്ചു എന്ന കുറ്റംചാര്ത്തിയാണു ബൈജു കൊടുവള്ളിക്കെതിരെ നഗരസഭ പോലീസില്‍ പരാതി നല്‍കിയത്.
ലോക്ക്ഡൗണില്‍ ഭക്ഷണം സമയത്തു കിട്ടാതായതോടെ മുക്കം ബസ്സ്റ്റാന്‍ഡില്‍ സ്ഥാപിച്ച പൈപ്പില്‍ നിന്നു വെള്ളം കുടിച്ചു വിശപ്പും ദാഹവും അകറ്റുന്ന കുമാരന്. പുതുപ്പാടി സ്വദേശിയായ ഇദ്ദേഹം വര്‍ഷങ്ങളായി മുക്കം ബസ്റ്റാന്റിലാണ് താമസം’ എന്നായിരുന്നു ചിത്രത്തിനു നല്‍കിയിരുന്ന അടിക്കുറിപ്പ്.
അതേസമയം ഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന് പ്രതിഷേധിച്ചു. ഫോട്ടോഗ്രാഫറെ പീഡിപ്പിക്കാന്‍ ഒരു നഗര സഭാ ചെയര്മാന് തന്നെ ശ്രമിക്കുന്നത് അങ്ങേയറ്റം ഖേദകരമാണെന്നു കെയുഡബ്ല്യുജെ പ്രസ്താവനയില്‍ പറഞ്ഞു.
Discussion about this post