കൊച്ചി: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് കൊച്ചിയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ അറസ്റ്റില്‍. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ 40 പേരാണ് അറസ്റ്റിലായത്. കേരളാ എപ്പിഡെമിക്സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് അറസ്റ്റ്.
പുതിയ ഓര്‍ഡിനന്‍സ് പ്രകാരം ആണ് പോലീസ് നടപടി. ഇതനുസരിച്ച് പതിനായിരം രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കാം.
പനമ്പിള്ളി നഗര്‍ വാക്ക് വേയില്‍ പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലൂടെയാണ് കണ്ടെത്തിയത്. പലതവണ വിലക്കിയിട്ടും തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇവര്‍ പ്രഭാത സവാരിക്ക് ഇറങ്ങുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Discussion about this post