രാജ്യത്ത് കോവിഡ്-19 മഹാമാരി പടരുക തന്നെയാണെന്ന് റിപ്പോർട്ട്.ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയിൽ 3,082 കോവിഡ് ബാധ്യത ഉണ്ട്.രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 89 ആയി.
മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് പുതിയതായി മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സൂറത്തിൽ മാത്രം 54,000 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 5 രോഗികളാണ് മരിച്ചത്.ആന്ധ്രപ്രദേശിലെ വിജയവാഡയിൽ, 55കാരൻ കോവിഡ് രോഗം ബാധിച്ച് മരിച്ചു.തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പോയി മടങ്ങിയെത്തിയ മകനിൽ നിന്നായിരുന്നു ഇദ്ദേഹത്തിന് രോഗം പടർന്നത്.
Discussion about this post