കോവിഡ്-19 മഹാമാരിയിൽ വിറങ്ങലിച്ച് അമേരിക്ക.യു.എസിലെ ന്യൂയോർക്കിൽ ഒറ്റദിവസംകൊണ്ട് മരിച്ചത് 562 പേരാണ്. നഗരത്തിൽ ഇതുവരെ സംഭവിച്ചതിൽ ഏറ്റവും ഉയർന്ന മരണം നിരക്കാണിത്. ന്യൂയോർക്കിൽ മാത്രം ഇതുവരെ 1,867 പേർ മരിച്ചു കഴിഞ്ഞു.
അമേരിക്കയിൽ ഇതുവരെ മരിച്ചവരുടെ ആകെ സംഖ്യ 7,406 ആയി. രാജ്യത്താകെ മൊത്തം 2,77,607 രോഗികൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.ഗവർണർ ആൻഡ്രൂ ക്യുവോമോ അത്യാവശ്യമുള്ള ആശുപത്രികളിലെല്ലാം വേണ്ടത്ര വെന്റിലേറ്ററും മറ്റു സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post