ഡല്‍ഹി ; സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പിറകെ സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ സൗജന്യമാക്കി കേന്ദ്രസര്‍ക്കാര്‍. ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ അംഗങ്ങളായവര്‍ക്കാണ് കോവിഡ് പരിശോധനയും ചികിത്സയും സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കൂടി സൗജന്യമാക്കിയത്.
50 കോടിയോളം പേരാണ് നിലവില്‍ ആയുഷ്മാന്‍ ഭാരതിന്റെ ഗുണഭോക്താക്കളെന്ന് ദേശീയ ആരോഗ്യ അതോറിറ്റി (എന്‍എച്ച്എ) പറയുന്നു. ഇവര്‍ക്ക് ഈ തീരുമാനം ആശ്വാസമാകും.
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ എംപാനല്‍ ചെയ്ത ആശുപത്രികളിലെ ചികിത്സയാണു സൗജന്യമാക്കിയതെന്നും അധികൃതര്‍ വിശദീകരിച്ചു.
Discussion about this post