ജോലി സമയത്ത് ഡ്യൂട്ടിക്ക് വരാതെ മദ്രസയിൽ നിസ്കരിക്കാൻ പോയ പോലീസുകാരെ സസ്പെൻഡ് ചെയ്ത് ഗുജറാത്ത് സർക്കാർ. ഗുജറാത്തിലെ ദാങ് ജില്ലയിലാണ് സംഭവം നടന്നത്.
ലോക്ഡൗൺ സമയത്ത് ജോലി ചെയ്യാതെ മുങ്ങി മദ്രസയിൽ കൂട്ടനിസ്കാരം നടത്തിയതിനാണ് അഹ്വയിലെ സബ്ഇൻസ്പെക്ടറായ ധരയ്യയെയും സർക്കിൾ ഇൻസ്പെക്ടർ അജ്മീരിയെയും ഗുജറാത്ത് സർക്കാർ സസ്പെൻഡ് ചെയ്തത്.വിലക്ക് ലംഘിച്ചതിനെ തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മദ്രസയിലെ മൗലാനയടക്കം മറ്റു മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലു പേരിൽ അധികം കൂട്ടംകൂടരുതെന്നുള്ള സർക്കാർ ഉത്തരവ് ലംഘിച്ചതിന് എല്ലാവർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Discussion about this post