ഒഡീഷയിൽ, ഭുവനേശ്വറിലെ പോസ്റ്റ്മാന് കോവിഡ് പരിശോധനയിൽ പോസിറ്റീവ് സ്ഥിരീകരണം. ഭുവനേശ്വറിൽ ആയിരക്കണക്കിന് ജനങ്ങളോട് സർക്കാർ ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു.ഒഡീഷയുടെ തലസ്ഥാന നഗരമായ ഭുവനേശ്വർ,ലക്ഷക്കണക്കിന് പേർ തിങ്ങിപ്പാർക്കുന്ന നഗരമാണ്.ഇവിടെ,ജെ.ബി.ജെ നഗർ സബ് പോസ്റ്റ്ഓഫീസിലെ പോസ്റ്റുമാനാണ് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചത്.
ഡൽഹിയിലായിരുന്ന ഇയാൾ മാർച്ച് പത്താം തീയതിയാണ് മടങ്ങിയെത്തി ജോയിൻ ചെയ്തത്. ഗൗതം നഗർ, ഖുർധ ജില്ലയിലെ ചില പ്രദേശങ്ങൾ, സെഷൻസ് കോർട്ടും പരിസരവും എന്നീ ഭാഗങ്ങളിലാണ് ഇയാൾ സാധാരണ കത്ത് വിതരണം ചെയ്യാറുള്ളത്.സെഷൻസ് കോടതി പരിസരത്ത് വക്കീലന്മാർ, പരാതിക്കാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരടക്കം ആയിരക്കണക്കിന് പേരാണ് ദിവസേന വന്ന്പോകാറ്. ഇതേ തുടർന്നാണ് ഈ മേഖലയിൽ പോസ്റ്റുമാൻ സേവനം നടത്തിയ ദിവസങ്ങളിൽ വന്നുപോയ എല്ലാവരോടും സർക്കാർ ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചത്.
Discussion about this post