ഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഉറച്ച നിലപാടില്‍ പാക്കിസ്ഥാന്. ഇന്ത്യ-പാക്ക് സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ഈ മാസം നടക്കാനിരിക്കെയാണ് കശ്മീര്‍ വിഷയത്തില്‍ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടുമായി പാക്കിസ്ഥാന് രംഗത്തെത്തിയത്. . കശ്മീരിലെ ജനങ്ങളുടെ ആഗ്രഹങ്ങളെ ഒരിക്കലും പാക്കിസ്ഥാന് മറന്നിട്ടില്ല. ഇനിയും എത്ര തന്നെ പോരാടേണ്ടി വന്നാലും കശ്മീരികളോടൊപ്പം എന്നും പാക്കിസ്ഥാന് ഉണ്ടാകുമെന്നും കശ്മീര്‍ പ്രശ്നത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പാക്ക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു. പാക്കിസ്ഥാന് സ്വാതന്ത്ര്യദിനാഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുമായി എപ്പോഴും നല്ല സൗഹൃദബന്ധമാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ജമ്മു കശ്മീര്‍ പ്രശ്നം പകശ്മീര് വിഷയത്തില്‍ ഉറച്ച നിലപാടില്‍ പാക്കിസ്ഥാന്;കശ്മീകിനൊപ്പം എന്നുമുണ്ടാകുമെന്ന് പാക് ഹൈ കമ്മീഷണര്ഹരിച്ചേ മതിയാകൂയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍ കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നില്ല. ഈ മാസം 23നു ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Discussion about this post