Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കൊവിഡിനെതിരെയുള്ള ഐക്യദീപത്തില്‍ തിളങ്ങി രാജ്യം:മോദിയുടെ ആഹ്വാനം ചരിത്രമായി, പിന്തുണ അര്‍പ്പിച്ച് വിദേശരാജ്യങ്ങളും

by Brave India Desk
Apr 5, 2020, 09:00 pm IST
in India
Share on Facebook
Tweet
WhatsAppTelegram

കൊവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ഐക്യദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. രാത്രി ഒന്‍പത് മണി മുതല്‍ ഒന്‍പത് മിനിറ്റാണ് രാജ്യം ദീപം തെളിയിച്ച് ഒരുമ തെളിയിച്ചത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഉള്ള ജനത ഒരു പോലെ പ്രധാനമന്ത്രിയുട ആഹ്വാനം ഏറ്റെടുത്തു. വിളക്ക്, മെഴുകുതിരി, ചിരാത് എന്നിവ തെളിയിച്ചായിരുന്നു കൂടുതല്‍ പേര്‍ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ലൈറ്റുകള്‍ അണച്ച് ടോര്‍ച്ച് ലൈറ്റ് തെളിയിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ തുടങ്ങി നിരവധി നേതാക്കള്‍ ഐക്യദീപം തെളിയിക്കലില്‍ പങ്കാളിയായി. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു തുടങ്ങിയവരും ദീപങ്ങള്‍ തെളിയിച്ചു.

Stories you may like

മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

Ghaziabad: People light up candles following the call of PM Modi to switch off all the lights of houses today at 9 PM for 9 minutes, and just light a candle, 'diya', or mobile's flashlight, to mark India's fight against #Coronavirus. pic.twitter.com/oN9qMk9CaF

— ANI UP/Uttarakhand (@ANINewsUP) April 5, 2020

ഞായറാഴ്ച രാത്രി ഒമ്പതിന് ഒമ്പത് മിനുട്ട് നേരം ലൈറ്റുകള്‍ അണച്ച് ടോര്‍ച്ചോ, മൊബൈലോ, മെഴുകുതിരിയോ, ദീപമോ തെളിയിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. കൊവിഡ് അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നടന്നുനീങ്ങുന്നതിന്റെ പ്രതീകാത്മക കൂട്ടായ്മ എന്ന നിലയിലാണ് ആഹ്വാനമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

PM @narendramodi ‘s mother, Hira ba, also lit a diya in solidarity with the rest of India at the PM’s call for #9minutes9pm . pic.twitter.com/sukWV1TQL4

— Nistula Hebbar (@nistula) April 5, 2020

Delhi: BJP President JP Nadda turns off all the lights of his residence & lights earthen lamps. PM had appealed to the nation to switch off all lights of houses today at 9 PM for 9 minutes, & just light a candle, 'diya', or flashlight, to mark India's fight against #Coronavirus pic.twitter.com/jnvexQtBiZ

— ANI (@ANI) April 5, 2020

നരേന്ദ്ര മോദിയുടെ ദീപം തെളിക്കല്‍ ആഹ്വാനത്തെ പിന്തുണച്ചുകൊണ്ട് വിദേശ നയതന്ത്ര കാര്യാലയങ്ങളും രംഗത്തെത്തി. ദക്ഷിണേഷ്യന്‍ മേഖലയില്‍ അഫ്ഗാനിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലദ്വീപ് സ്ഥാനപതിമാര്‍ ദീപം തെളിയിക്കലില്‍ പങ്കാളികളായി. മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച് രാത്രി 9 മണിക്ക് ലൈറ്റുകള്‍ ഓഫ് ചെയ്യുകയും മെഴുകുതിരി കത്തിക്കുകയും ചെയ്യുമെന്ന് അഫ്ഗാന്‍ സ്ഥാനപതി താഹിര്‍ ഖാദിരി പറഞ്ഞിരുന്നു. കോവിഡിനെതിരായ പോരാട്ടത്തില്‍ നേപ്പാളും ഇന്ത്യയും പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് നേപ്പാള്‍ സ്ഥാനപതി പറഞ്ഞു. ബംഗ്ലാദേശ് സ്ഥാനപതിയും സമാന മനോഭാവമാണ് പങ്കുവെച്ചത്.

ദക്ഷിണേഷ്യക്ക് പുറത്ത് വിയറ്റ്‌നാം, ജപ്പാന്‍, ഓസ്‌ട്രേലിയ, ഇസ്രായേല്‍, ജര്‍മ്മനി, ടുണീഷ്യ, മെക്‌സിക്കോ, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ഥാനപതികളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കുചേരുമെന്ന് അറിയിച്ചിരുന്നു, ബ്രിട്ടീഷ് ആക്ടിംഗ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംസണും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

നേരത്തെ കൊവിഡിനെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി നടന്ന ജനത കര്‍ഫ്യു ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിന്ദജനം അറിയിക്കാന്‍ ബാല്‍ക്കണിയില്‍ നി്ന്ന് അഞ്ച് മിനിറ്റ് കയ്യടിക്കാനും, ശബ്ദം മുഴക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതും രാജ്യം ഒറ്റക്കെട്ടായി ഏറ്റെടുത്തിരുന്നു. പോലം ലോകരാജ്യങ്ങളും മോദിയുടെ ഇത്തരം ആഹ്വാനങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

Tags:
Share139
Tweet
SendShare

Latest stories from this section

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

ജിയോയെയും എയർടെല്ലിനെയും ഞെട്ടിച്ച് ബിഎസ്എൻഎൽ; റെക്കോർഡ് കുതിപ്പുമായി വീണ്ടും വിപണിയുടെ തലപ്പത്തേക്ക്

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

നാല് പാകിസ്ഥാൻ യുദ്ധവിമാനങ്ങളോട് ഒറ്റയ്ക്ക് പൊരുതി കൽക്കട്ടയെ കാത്ത ഇന്ത്യൻ ധീരയോദ്ധാവ്; ആൽഫ്രഡ് കുക്കിന്റെ അവിശ്വസനീയ വീരഗാഥ

Latest News

കടന്നുകയറ്റം അംഗീകരിക്കില്ല; ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് പിന്തുണയുമായി ഇന്ത്യ, സമാധാനത്തിനായി നയതന്ത്ര വഴി തേടി പ്രധാനമന്ത്രി

മോദിയുടെ വഡോദര ഇവന്റ് ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ; ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളിലും ബുക്കിംഗ് പൂർത്തിയായി

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

രാജ്യത്ത് എവിടെ നിന്നും ഇനി വോട്ട് ചെയ്യാം: പുതിയ വോട്ടിംഗ് മെഷിന്‍ വികസിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസം

5 സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; നന്ദിഗ്രാം ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ ഒക്ടോബർ ആറിന് ജനവിധിയെഴുതും

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

പത്ത് തവണ മത്സരിച്ചു, ഇനി ലോക്‌സഭയിലേക്കില്ല: കൊടിക്കുന്നിൽ സുരേഷ്

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ചാരത്തിൽനിന്ന് ഉയിർത്ത ഫീനിക്സ്: ന്യൂഡൽഹിയും മമ്മൂട്ടിയുടെ രണ്ടാം ജന്മവും

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയ്ക്കെതിരായ പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ കരട് റിപ്പോര്‍ട്ട് നവംബര്‍ ഒമ്പതിന്

മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം : വിദ്വേഷ പ്രചാരണ കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

ഗാർഹിക എൽപിജി സിലിണ്ടർ വില വർദ്ധിപ്പിച്ചു ; പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർദ്ധനവ്

പാചകവാതക സിലിണ്ടർ ബുക്കിംഗിൽ മാറ്റം: ഗ്രാമീണ മേഖലകളിൽ ബുക്കിംഗ് ഇടവേള 25 ദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies