കോവിഡ് രോഗലക്ഷണങ്ങൾ മാറാതിരുന്നാൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിലായിരുന്നു ബോറിസ് ജോൺസൺ. വീട്ടിലിരുന്നാണ് പ്രധാനമന്ത്രി നേരത്തെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.
ഡൗണിംഗ് സ്ട്രീറ്റിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന 55കാരനായ ജോൺസന് വീണ്ടും പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അസുഖം ഭേദമായി വെള്ളിയാഴ്ചയോടെ അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികാരികൾ അറിയിച്ചു.ജോൺസന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.











