കോവിഡ് സ്ഥിരീകരിച്ച രോഗി മുറിയിൽ അതിക്രമിച്ചു കയറി ഡോക്ടറുടെ മുഖത്ത് തുപ്പി. ഉത്തർപ്രദേശിൽ കാൺപൂർ നഗരത്തിലെ സർസോൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ക്വാറന്റൈനിലായിരുന്നു ഇയാൾ. ഡൽഹിയിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ, കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് ഇയാളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്.
കാൺപൂരിലെ മെഡിക്കൽ കോളജിൽ നിന്നാണ് ഇയാളെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റിയത്.എന്നാൽ, സൗകര്യങ്ങൾ പോരെന്ന് ആരോപിച്ച ഇയാൾ ഡോക്ടറുടെ മുറിയിൽ കയറി വാതിലടച്ച ശേഷം മുഖത്തേക്ക് തുപ്പുകയായിരുന്നു. 33കാരനായ പ്രതി അക്രമാസക്തനായതിനെ തുടർന്ന് പോലീസിനെ വിളിക്കേണ്ട സാഹചര്യം വന്നുവെന്ന് ആശുപത്രി സൂപ്രണ്ട് എസ്.എൽ വർമ്മ വെളിപ്പെടുത്തി.








