ഡൽഹിയിലെ നിസാമുദ്ദീൻ മർകസിൽ നടന്ന മത സമ്മേളനത്തിൽ പങ്കെടുത്തശേഷം ചികിത്സ നിഷേധിക്കുന്നവർ ഒറ്റുകാരാണെന്ന് കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.പി രേണുകാചാര്യ.
മർകസിൽ പങ്കെടുത്തവർ സ്വമേധയാ ചികിത്സ തേടിയിരുന്നുവെങ്കിൽ, രാജ്യമിന്നീ ഗുരുതരമായ അവസ്ഥയെ അഭിമുഖീകരിക്കില്ലായിരുന്നുവെന്ന് ഹൊന്നാലി എം.എൽ.എ കൂടിയായ രേണുകാചാര്യ പറഞ്ഞു.നാലായിരത്തിലധികം കോവിഡ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇവയിൽ 1500 ഓളം കേസുകൾ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ടവയാണ്.അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ, ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 69 കോവിഡ് കേസുകളിൽ 63 എണ്ണവും തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
Discussion about this post