തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ മരിച്ചുവെന്ന വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശി അറസ്റ്റിൽ. പാടി സ്വദേശി ബി സമീറാണ് അറസ്റ്റിലായത്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി കെ സഞ്ജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമീറിനെ അറസ്റ്റ് ചെയ്തത്. ഐ പി സി 469, സി ഐ ടി 66, ദുരന്ത നിവാരണ 54 നിയമ പ്രകാരമാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് ഒരു സിനിമയില്‍ മോഹന്‍ലാല്‍ മരിച്ചതായി അഭിനയിച്ച സീനിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് കൊറോണ ബാധിച്ച് നടന്‍ മരിച്ചതായി സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയത്.
സംസ്ഥാന പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച് നിരവധിയാളുകള്‍ പരാതി പറയുകയും ചെയ്തിരുന്നു.
Discussion about this post