ഡൽഹി: കൊവിഡ് രോഗബാധയെ അതിജീവിക്കാൻ ശക്തമായ പോരാട്ടം തുടർന്ന് രാജ്യം. ഇതു വരെ 5734 പേർ രോഗബാധിതരായി. ഇതിൽ 166 പേർ മരിച്ചപ്പോൾ 473 പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതിയതായി 540 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് 17 പേരാണ് മരണത്തിന് കീഴടങ്ങിയത്.
ഏറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്ട്രയിലാണ് ഉള്ളത്. മരണ സംഖ്യയും ഇവിടെയാണ് കൂടുതൽ. 1135 രോഗികളിൽ 72 പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ 738 പേർക്കും ഡൽഹിയിൽ 669 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. തെലങ്കാനയിൽ 427 പേർക്കും രാജസ്ഥാനിൽ 381 പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശില്‍ 361 രോഗികളും ആന്ധ്രാപ്രദേശില്‍ 348 രോഗികളുമുണ്ട്.
കേരളത്തിൽ 345 പേർക്കാണ് ഇതു വരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്ന് തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും രോഗവ്യാപനം വർദ്ധിക്കുന്നത് ഇപ്പോഴും ആശങ്കയായി നിലനിൽക്കുന്നു.
Discussion about this post