തബ്ലീഗ് മർകസിന്റെ പ്രത്യാഘാതങ്ങൾ വിട്ടു മാറുന്നില്ല.മഹാരാഷ്ട്രയിൽ വ്യാഴാഴ്ച 28 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.മഹാരാഷ്ട്ര ആരോഗ്യവകുപ്പ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരിൽ ആറു പേർ വിദേശികളാണ്.അഞ്ചു പേരെ ധാരാവി ചേരിയിൽ നിന്നും മുംബൈ പോലീസ് ക്രൈം ബ്രാഞ്ചാണ് തിരഞ്ഞു പിടിച്ചു കൊണ്ടു വന്ന് ക്വാറന്റൈൻ ചെയ്തത്. എല്ലാവരും ഡൽഹിയിലെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം മടങ്ങി വന്നവരാണ്.
മർക്കസിൽ പങ്കെടുത്ത് തിരിച്ചെത്തിയ പേരിൽ 50 പേർ ഇപ്പോഴും ഫോൺ ഓഫ് ചെയ്തു മുങ്ങി നടക്കുന്നുണ്ട്. പിടിയിലായവരുടെ പക്കൽ നിന്നും മറ്റുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് കിണഞ്ഞു പരിശ്രമിക്കുകയാണ്.










