പ്രവാസി മലയാളികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ ടെലിഫോൺ വൈദ്യസഹായ പദ്ധതി. വിദേശരാജ്യങ്ങളിലെ മലയാളികൾക്ക് കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഫോൺ-ഇൻ പദ്ധതിയുമായി നോർക്ക.
ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നതിനാൽ പ്രവാസി മലയാളികൾക്ക് പലർക്കും പുറത്തിറങ്ങാനോ ഡോക്ടർമാരെ കാണുവാനോ സാധിക്കുന്നില്ല. ഈ സന്ദർഭത്തിൽ, പ്രവാസികൾക്ക് അവരുടെ രോഗവിവരങ്ങൾ പങ്കുവച്ചു കൊണ്ട് ഉപദേശം തേടാനും, കോവിഡ് രോഗം സംബന്ധിച്ച് സംശയനിവാരണം വരുത്താനുമാണ് ഈ പദ്ധതി.ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടു മുതൽ ആറു വരെയാണ് ടെലിഫോൺ സേവനം ലഭ്യമാവുക.ഗൈനക്കോളജി, ജനറൽ സർജറി, പീഡിയാട്രിക്സ്,ഓർത്തോ, ഒഫ്ത്താൽമോളജി എന്നീ വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ സേവനമാണ് നിലവിൽ ലഭിക്കുക.വിശദ വിവരങ്ങൾ നോർക്കയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
Discussion about this post