ഡല്‍ഹി:ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനി അറസ്റ്റില്‍ . സഫൂറ സര്‍ഗാര്‍ എന്ന വിദ്യാര്ത്ഥിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്.
ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മീഡിയ കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ് സഫൂറ സര്‍ഗാര്‍ . മാര്‍ച്ച് 20 ന് ജാഫ്രാബാദില്‍ നടന്ന മാര്‍ച്ചില്‍ സഫൂറ പങ്കെടുത്തിരുന്നെന്നും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ ആളുകളോട് ആവശ്യപ്പെട്ടിരുന്നുവെന്നും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
ജാമിയമില്ലിയ പിഎച്ച്ഡി വിദ്യാര്‍ത്ഥി മീരന് ഹൈദറിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സഫൂറയുടെ പങ്കിനെകുറിച്ച് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് സഫൂറസര്ഗറിനെ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post