വാഷിംഗ്ടൺ: അമേരിക്കയുടെ സമസ്ത മേഖലകളെയും പിടിച്ചുലച്ച് കൊവിഡ് വ്യാപനം വർദ്ധിക്കുന്നു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ അമേരിക്കൻ വിമാനവാഹിനിക്കപ്പലായ തിയോഡാർ റൂസ്വെൽറ്റിലെ 550 നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച 100 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് ആകെ ബാധിതരുടെ എണ്ണം 550 ആയത്.
ആകെ 4800 നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇതിൽ മാർച്ച് 24ന് മൂന്ന് നാവികർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 3000 നാവികരെ അമേരിക്കൻ ദ്വീപായ ഗുവാമിലേക്ക് മാറ്റിയിരുന്നു. 92 ശതമാനം നാവികരെയും പരിശോധനക്ക് വിധേയമാക്കിയതായും ഇതിൽ 550 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ 3673 പേരുടെ ഫലം നെഗറ്റീവ് ആണെന്നും അമേരിക്കൻ നേവി അറിയിക്കുന്നു. ലോകത്താകെയുള്ള അമേരിക്കൻ നാവികസേനാംഗങ്ങളിൽ ആകെ 945 പേർക്കാണ് നിലവിൽ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post