മുംബൈയിൽ രണ്ട് ഡോക്ടർമാർക്കും 4 നഴ്സുമാർക്കും കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.ദാദറിലെ ശുശ്രൂഷ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.ഇതിനു മുൻപ് ഇതേ ആശുപത്രിയിലെ രണ്ട് നഴ്സുമാർക്ക് കോവിഡ്ബാധയുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
സംഭവത്തെ തുടർന്ന് മുംബൈ കോർപ്പറേഷൻ ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും ക്വാറന്റൈനിലാക്കാൻ നിർദേശിച്ചിരിക്കുകയാണ്.നഗരങ്ങളിൽ ആശുപത്രി വഴിയുള്ള സമ്പർക്ക രോഗബാധ തുടർക്കഥയാവുകയാണ്.ബാംഗ്ലൂരിൽ ഡോക്ടർക്ക് കോവിഡ് രോഗബാധയുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് ആശുപത്രി അടച്ചുപൂട്ടിയിരുന്നു. അവിടെ ജോലി ചെയ്തിരുന്ന 50 ജീവനക്കാരും നിരീക്ഷണത്തിലാണ്.










