ബ്രിട്ടനിലും ദുബായിലും കോവിഡ്-19 ബാധ മൂലം ഓരോ മലയാളികൾ കൂടി മരിച്ചതായി റിപ്പോർട്ട്. ബ്രിട്ടനിൽ ബർമിംഗ്ഹാമിൽ താമസിക്കുന്ന ഡോക്ടർ അമറുദ്ദീനാണ് മരിച്ചത്. കോട്ടയം സ്വദേശിയും എഴുപത്തിമൂന്നുകാരനുമായ ഇദ്ദേഹം രണ്ടാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.
അതേസമയം ദുബായിൽ, ടാക്സി ഡ്രൈവറായ പ്രദീപ് സാഗർ (41) ആണ് മരിച്ചത്. തലശ്ശേരിക്കടുത്ത് ടെമ്പിൾ ഗേറ്റ് ആണ് സ്വദേശം. അസുഖം കൂടുതലായതിനെ തുടർന്ന് പ്രദീപിനെ ഒരാഴ്ച മുമ്പാണ് ആശുപത്രിയിലേക്ക് മാറ്റിയത്.രണ്ടാഴ്ച മുൻപ് തന്നെ രോഗലക്ഷണങ്ങൾ പ്രകടമായി, എങ്കിലും പ്രാരംഭഘട്ടത്തിൽ ഇദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന് ദുബായിലുള്ള ബന്ധുവും സുഹൃത്തുക്കളും അറിയിച്ചു.
Discussion about this post