കോവിഡ്-19 മഹാമാരിയ്ക്കുള്ള പ്രതിരോധ വാക്സിൻ നിർമിക്കുന്നതിൽ ചൈന വിജയത്തിലേക്കടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ.ചൈനീസ് ലാബുകളിലൊന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനായി 500 വളണ്ടിയർമാരെ ചൈന തിരഞ്ഞെടുത്തു കഴിഞ്ഞുവെന്നാണ് ലേഖനം സൂചിപ്പിക്കുന്നത്.
ഇവരിൽ 84 വയസ്സുള്ള വുഹാൻ സ്വദേശിയും ഉണ്ട്. കാസിനോ ബയോളജിക് എന്ന സർക്കാർ നിയന്ത്രിത ഗവേഷണ സ്ഥാപനമാണ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നത്.ചൈനയിൽ നിന്നും ഉദ്ഭവിച്ച കൊറോണ വൈറസ് ലോകത്താകമാനം ഏതാണ്ട് 1,19,000 പേരുടെ ജീവനെടുത്തു കഴിഞ്ഞു.












