തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ളര്‍ ശേഖരിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി എംഎല്‍എ വിടി ബല്‍റാം. ബഹു. മുഖ്യമന്ത്രീ, കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനും ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാനും ഉറുമ്പിന് ബിസ്ക്കറ്റ് പൊടിച്ചിട്ടുകൊടുക്കാനുമൊക്കെ ഇവിടെ എല്ലാവര്‍ക്കുമറിയാം. അക്കാര്യങ്ങളിലൊക്കെയുള്ള ചെലവില്ലാത്ത സാരോപദേശങ്ങളല്ല കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്, ഭരണഘടനാപരമായി നിങ്ങളെ ഈ സ്റ്റേറ്റ് ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളേക്കുറിച്ചുള്ള പൗരരുടെ സംശയങ്ങള്‍ക്കുള്ള കൃത്യതയുള്ള വിശദീകരണങ്ങളാണ് വേണ്ടത്. ബൽറാം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
മുപ്പത് വര്‍ഷം കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചതുകൊണ്ട് മാത്രം നമ്പര്‍ വണ്ണായ നാടാണ് എന്നതൊക്കെ വല്ല വാഷിംഗ്ടണ്‍ പോസ്റ്റിനോടും പോയി തള്ളിയാല്‍ മതി. മുപ്പതല്ല മുന്നൂറ് വര്‍ഷം കഴിഞ്ഞാലും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരും. കമ്മ്യൂണിസ്റ്റ് ഇരുമ്പുമറകള്‍ ഇവിടെ വിലപ്പോവില്ല. അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാന്‍ നിങ്ങള്‍ക്കാവില്ലെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
ദാ… ഈ മറുപടിയിലുണ്ട് ഇദ്ദേഹത്തിൻ്റെ കൊട്ടിഘോഷിക്കപ്പെടുന്ന സൂക്ഷ്മതയും കൃത്യതയുമൊക്കെ!
സംസ്ഥാന മുഖ്യമന്ത്രിയായ ഇദ്ദേഹം നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പാണ് ഐടി വകുപ്പ്.
കഴിഞ്ഞ നാലഞ്ച് ദിവസമായി സംസ്ഥാന പ്രതിപക്ഷ നേതാവും മാധ്യമ പ്രവർത്തകരും ഐടി വിദഗ്ദരും ആക്റ്റിവിസ്റ്റുകളുമടക്കം നിരവധിയാളുകൾ ഗുരുതരമായ സംശയമുയർത്തിയ ഒരു ദുരൂഹ നീക്കം ഐടി വകുപ്പിൻ്റെ ഭാഗത്തു നിന്നുണ്ടായിട്ട് ആ വകുപ്പിൻ്റെ ചുമതലക്കാരന് അതൊന്ന് കൃത്യതയോടെ പഠിക്കാനോ ചോദ്യങ്ങൾക്ക് മറുപടി പറയാനോ കഴിയുന്നില്ല. അതോ മറുപടി പറയാൻ സൗകര്യമില്ല എന്ന ധാർഷ്ഠ്യമോ?
ബഹു. മുഖ്യമന്ത്രീ, കുരുമുളക് ചെടിക്ക് വെള്ളമൊഴിക്കാനും ഫ്രിഡ്ജ് ഡീഫ്രോസ്റ്റ് ചെയ്യാനും ഉറുമ്പിന് ബിസ്ക്കറ്റ് പൊടിച്ചിട്ടുകൊടുക്കാനുമൊക്കെ ഇവിടെ എല്ലാവർക്കുമറിയാം. അക്കാര്യങ്ങളിലൊക്കെയുള്ള ചെലവില്ലാത്ത സാരോപദേശങ്ങളല്ല കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത്, ഭരണഘടനാപരമായി നിങ്ങളെ ഈ സ്റ്റേറ്റ് ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളേക്കുറിച്ചുള്ള പൗരരുടെ സംശയങ്ങൾക്കുള്ള കൃത്യതയുള്ള വിശദീകരണങ്ങളാണ്.
മുപ്പത് വർഷം കമ്മ്യൂണിസ്റ്റുകൾ ഭരിച്ചതുകൊണ്ട് മാത്രം നമ്പർ വണ്ണായ നാടാണ് എന്നതൊക്കെ വല്ല വാഷിംഗ്ടൺ പോസ്റ്റിനോടും പോയി തള്ളിയാൽ മതി. മുപ്പതല്ല മുന്നൂറ് വർഷം കഴിഞ്ഞാലും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി തുടരും. കമ്മ്യൂണിസ്റ്റ് ഇരുമ്പുമറകൾ ഇവിടെ വിലപ്പോവില്ല. അറിയാനുള്ള ജനങ്ങളുടെ അവകാശം നിഷേധിക്കാൻ നിങ്ങൾക്കാവില്ല.
https://www.facebook.com/photo.php?fbid=10157527573384139&set=a.10150384522089139&type=3
Discussion about this post