കോവിഡ് മഹാമാരിയെ പറ്റിയുള്ള ദുരൂഹതകൾ അവശേഷിക്കുന്ന സാഹചര്യത്തിൽ, യാഥാർഥ്യം മറച്ചു വെച്ച ചൈന പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
“ചൈന, ഈ വൈറസ് വ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാത്തതെന്ത്..? ” എന്നുള്ള പത്രപ്രവർത്തകന്റെ ചോദ്യത്തിന്, ” പ്രത്യാഘാതങ്ങളില്ലെന്ന് നിങ്ങൾക്കെങ്ങനെ അറിയാം..? ഞാൻ എന്തിന് നിങ്ങളോട് പറയണം.? ചൈന അനുഭവിച്ചറിഞ്ഞു കൊള്ളും. ക്രമേണ നിങ്ങളും അത് അറിയും” എന്നാണ് ട്രംപ് മറുപടി നൽകിയത്. കോവിഡ് വൈറസ് വ്യാപനം ഏറ്റവുമധികം നാശനഷ്ടം വിതച്ച രാജ്യമാണ് അമേരിക്ക. ആറു ലക്ഷത്തിലധികം പേർ രോഗബാധിതരായ യു.എസിൽ, മരണസംഖ്യ ഇരുപത്തി നാലായിരത്തോടടുക്കുകയാണ്.












