പനജി: പത്തു ദിവസമായി ഒരു കൊറോണ കേസു പോലും ഗോവയിൽ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കഴിഞ്ഞ ഏപ്രില്‍ 4 നു ശേഷം ഗോവയില്‍ ഒരു കൊറോണ പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. താമസിയാതെ ഗോവ കൊറോണ രഹിത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.
ഇതുവരെ ഏഴു കേസുകളായിരുന്നു ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ ഏഴു കേസുകളും വടക്കന്‍ ഗോവയില്‍ നിന്നായിരുന്നു. ഇതില്‍ 5 പേര് രോഗവിമുക്തി നേടി. രണ്ട് പേര് ചികിത്സയില്‍ തുടരുകയാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.
നിലവില്‍ ഗോവയുടെ അതിര്‍ത്തിയില്‍ ശക്തമായ നിയന്ത്രണങ്ങളുണ്ട്. അവശ്യ സര്‍വീസുകളും അത്യാവശ്യ വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. എല്ലാ ഡ്രൈവര്‍മാരും സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് അണുനാശന സംവിധാനത്തിലൂടെ കടന്നു പോകണം. ഏപ്രില്‍ 20 നു ശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.
Discussion about this post