പാകിസ്ഥാനിലെ ലാഹോറിൽ മഞ്ഞുവീഴ്ച ഉണ്ടായാലും ഇന്ത്യയും പാകിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ലെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ.
ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്തണമെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തറുടെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു ഗവാസ്കർ. അടുത്തകാലത്തൊന്നും ഇന്ത്യ പാക് പരമ്പരയ്ക്ക് യാതൊരു സാധ്യതയുമില്ലെന്ന് ഗവാസ്കർ വെളിപ്പെടുത്തി. മുൻ പാക് നായകനായ റമീസ് രാജയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സുനിൽ ഗവാസ്കർ.കോവിഡ് രോഗബാധിതരെ സഹായിക്കാൻ ധനശേഖരണാർത്ഥം അടച്ചിട്ട സ്റ്റേഡിയത്തിനുള്ളിൽ ഇന്ത്യയും പാകിസ്ഥാനും സൗഹൃദമത്സരം നടത്തണമെന്ന് അക്തർ അഭിപ്രായപ്പെട്ടിരുന്നു.ഈ അഭിപ്രായത്തെ എതിർത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കപിൽ ദേവ് അടക്കം പലരും രംഗത്തുവന്നിരുന്നു.












