ലഖ്നൗ: ഇത് റേഷൻ കാർഡോ ആധാർ കാർഡോ പരിശോധിക്കാനുള്ള സമയമല്ലെന്നും ആവശ്യക്കാർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അതിവേഗം ലഭ്യമാക്കണമെന്നും ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുടിയേറ്റ തൊഴിലാളികളോടും വിവേചനം പാടില്ലെന്നും അവർക്കും അവശ്യവസ്തുക്കൾ കൃത്യമായി ലഭ്യമാക്കണമെന്നും യോഗി നിർദ്ദേശിച്ചു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് ആയിരത്തിലധികം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായും 23 മരണങ്ങൾ സംഭവിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ വൈറസ് ബാധിതരുടെ എണ്ണം 13,387 ആയി. ആകെ മരണസംഖ്യ 437 ആയപ്പോൾ 1,749 പേർ രോഗം ഭേദമായി ആശുപത്രികൾ വിട്ടതായും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം ഇന്നലെ വരെ 2,86,714 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതായി ഐ സി എം ആർ അറിയിച്ചു.
Discussion about this post