മന്ത്രി വിഎസ് സുനിൽ കുമാറിന്റെ വീടിനു മുന്നിൽ അടുപ്പു കൂട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മറ്റുള്ള കമ്മ്യൂണിറ്റി അടുക്കളകൾ പ്രവർത്തിക്കുമ്പോൾ കോൺഗ്രസിന്റെ സമൂഹ അടുക്കള മാത്രം നിർത്തിച്ചതാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തിയത്.പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തൃശ്ശൂർ അന്തിക്കാടുള്ള മന്ത്രിയുടെ വസതിക്ക് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.എന്നാൽ, അടുക്കള പൂട്ടിയതിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും, സർക്കാർ ഉടമസ്ഥതയിലല്ലാതെ സമാന്തര അടുക്കളകൾ പാടില്ലെന്ന മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്നാണ് കോൺഗ്രസിന്റെ അടുക്കള പൂട്ടിയതെന്നും മന്ത്രി വി.എസ് സുനിൽകുമാർ വെളിപ്പെടുത്തി.നിയമം ലംഘിച്ചാൽ ആരായാലും അറസ്റ്റ് ചെയ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.എന്നാൽ, അന്തിക്കാട് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും അടുക്കളകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.ഇതിനെ മന്ത്രി സുനിൽകുമാർ പിന്തുണയ്ക്കുന്നുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.പൊലീസ് സ്ഥലത്തെത്തിയതോടെ സ്ഥിതിഗതികൾ ശാന്തമായിട്ടുണ്ട്.
Discussion about this post