ഉത്തർപ്രദേശിൽ കോവിഡ് മുക്ത ജില്ലകളുടെ എണ്ണം അഞ്ചായി.പിലിഭീട്ട്, മഹാരാജ്ഗഞ്ച്,പ്രയാഗ് രാജ്, പ്രതാപ്ഗഡ്, ഹത്റാസ് എന്നീ അഞ്ചു ജില്ലകളാണ് പൂർണ്ണമായും കോവിഡ് മുക്തമാണെന്ന് സർക്കാർ പ്രഖ്യാപിച്ചത്.
ഏറ്റവും അവസാനമായി രോഗ വിമുക്തമായ ജില്ല ഹത്റാസാണ്.ഉത്തർപ്രദേശിലെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി അമിത മോഹൻ പ്രസാദ്, ഹത്റാസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ എന്നിവർ ഇക്കാര്യം സ്ഥിരീകരിച്ചു. ഒന്നും ആറും വീതം രോഗികൾക്ക് പരിശോധനാ ഫലം നെഗറ്റീവാണെന്നത് തെളിഞ്ഞതോടെയാണ് പ്രയാഗ് രാജ്, പ്രതാപ്ഗഡ് എന്നീ ജില്ലകളും രോഗമുക്തമാണെന്ന് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്.
Discussion about this post