Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സാമ്പിൾ എടുക്കാതെ കൊറോണ രോഗ നിർണ്ണയം; നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

by Brave India Desk
Apr 18, 2020, 01:19 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: രോഗലക്ഷണമില്ലാത്തവരിലും സാമ്പിൾ എടുക്കാതെയും കൊറോണ അടക്കമുള്ള രോഗനിർണ്ണയങ്ങൾ നടത്താനുള്ള കണ്ടു പിടിത്തവുമായി ഇന്ത്യൻ ശാസ്ത്രജ്ഞർ. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള കണ്ടു പിടിത്തം നടത്തിയിരിക്കുന്നത് ജപ്പാനിലെ ഇന്ത്യൻ മെഡിക്കൽ ഗവേഷകരാണ്. ജപ്പാനിലെ ക്യോട്ടോയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞര്‍ ഐഐടി റൂർക്കിയിലെ അധ്യാപകന്റെയും വിദ്യാർഥികളുടെയും സഹായത്തോടെയാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

എക്സ് റേ ഉപയോഗിച്ചു പ്രവർത്തിക്കുന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് നോവൽ കൊറോണ വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനും ലക്ഷണങ്ങൾ ഇല്ലാത്തവരിലും ഫലപ്രദമായി രോഗനിർണ്ണയം നടത്താനും സാധിക്കും. 99.69 ശതമാനം കൃത്യതയോടെ സോഫ്റ്റ്‍വെയർ പ്രവർത്തിക്കുമെന്നാണു വിവരം. എക്സ് റേ ഉപയോഗിച്ചു പ്രവർത്തിക്കുന്നതു കൊണ്ടുതന്നെ സ്വാബുകൾ ഒഴിവാക്കാൻ സാധിക്കും. കൂടാതെ അതിവേഗത്തിലുള്ള പരിശോധനയും സാധ്യമാകും. 3.63 സെക്കന്റിൽ 100 ചിത്രങ്ങളാണു പകർത്താൻ സാധിക്കുക. രോഗികളെ തൊടേണ്ട ആവശ്യം ഇല്ല എന്നതാണ് ഇതിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രയോജനമെന്ന് മെഡിക്കൽ ശാസ്ത്രജ്ഞൻ നമശിവായം ഗണേഷ് പാണ്ഡ്യൻ പറയുന്നു.

Stories you may like

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

ചിലവ് കുറവാണ് എന്നത് ഈ സാങ്കേതിക വിദ്യയുടെ മറ്റൊരു നേട്ടമാണ്. കൂടാതെ മറ്റേതെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്താനും എളുപ്പത്തിൽ ഉപയോഗിക്കാം. ന്യൂമോണിയ പോലുള്ള രോഗാവസ്ഥകളുടെ നിർണ്ണയവും അതിവേഗം സാദ്ധ്യമാകുമെന്നും ഗവേഷകർ വിശദീകരിക്കുന്നു.

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിശോധന വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. രോഗിയുടെ നെഞ്ചിന്റെ എക്സ് റേ എടുത്ത ശേഷം ഇത് ഡീപ് ആൻഡ് മെഷീൻ ലേണിങ് മോഡലിലേക്ക് അയക്കുന്നു. സെക്കന്റിനുള്ളിൽ ഒരാൾക്ക് കോവിഡ് 19, ന്യൂമോണിയ രോഗങ്ങൾ ഉണ്ടോ, അരോഗ്യവാനാണോ എന്നീ കാര്യങ്ങൾ വ്യക്തമാകുമെന്ന് ഡോക്ടർ പാണ്ഡ്യൻ അവകാശപ്പെടുന്നു.

നൂതനമായ ഈ സാങ്കേതിക വിദ്യ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയാൽ ക്യോട്ടോയിലെ സംഘവുമായി ചേർന്നു പ്രവര്‍ത്തിക്കാൻ മൂന്ന് സംസ്ഥാനങ്ങളിലെ സർക്കാരുകൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. വിദ്യാർഥിയായ വിനോദ് ജോസഫ്, ഐഐടി റൂർക്കിയിലെ പ്രഫസർ ബാലസുബ്രഹ്മണ്യൻ രാമൻ എന്നിവരോടൊപ്പം ചേർന്നാണ് പാണ്ഡ്യൻ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയത്.

Tags: indian scientistsCovid 19X-Ray test
Share126
Tweet
Send
Share

Latest stories from this section

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

Latest News

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies