തൃശൂർ: ആൾ താമസമില്ലാത്ത പഴയ കെട്ടിടത്തിൽ ചാരായം വാറ്റുന്നതിനിടെ നാല് പേർ പിടിയിൽ. വലപ്പാട് വൈലപ്പുള്ളി സലിം, മുരിയംതോട് പുതിയ വീട്ടിൽ നജീബ്, ചെന്ത്രാപ്പിന്നി കൂട്ടുങ്ങപ്പറമ്പിൽ ഷഫീഖ്, പൈനൂർ കരിഞ്ചെറ്റ ശ്രീനാഥ് എന്നിവരാണ് അറസ്റ്റിലായത്.
വലപ്പാട് സ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള സലിമിന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടമാണ് സംഘം ചാരായം വാറ്റാൻ ഉപയോഗിച്ചിരുന്നത്. ഇവിടെ നിന്നും വാഷും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. വ്യാഴാഴ്ച രാത്രി പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന പൊലീസിന് മുന്നിലൂടെ ആളുകൾ ഓടി മറയുന്നത് കണ്ട് പരിശോധന നടത്തിയപ്പോഴാണ് വാറ്റ് സങ്കേതം പൊലീസ് കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്നും 60 ലിറ്റർ വാഷ് ഉൾപ്പെടെയാണ് പിടികൂടിയത്.
മൂന്നു പേരെ സംഭവ സ്ഥലത്ത് വെച്ചും ഒരാളെ വെള്ളിയാഴ്ച രാവിലെയുമാണ് പിടികൂടിയത്.











