കൊച്ചി: കൊറോണ വ്യാപനം തടയാൻ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ കോടതികള്‍ ചൊവ്വാഴ്ച തുറക്കും. മൂന്നിലൊന്ന് ജീവനക്കാരുമായാണ് കോടതികള്‍ തുറക്കുക. റെഡ്സോണില്‍പ്പെട്ട നാലുജില്ലകളിലെ കോടതികള്‍ തുറക്കില്ല.
ഗ്രീന്‍, ഓറഞ്ച് ബി സോണുകളില്‍പ്പെട്ട ജില്ലകളിലെ കോടതികളാണ് ചൊവ്വാഴ്ച മുതല്‍ തുറക്കുന്നത്. തിരുവനന്തപുരം, കോട്ടയം തുടങ്ങി ഏഴു ജില്ലകളിലെ കോടതികളാണ് ചൊവ്വാഴ്ച തുറക്കുന്നത്. എറണാകുളം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ കോടതികള്‍ ശനിയാഴ്ച മുതല്‍ തുറക്കും.
അതേസമയം റെഡ് സോണില്‍പ്പെട്ട കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ കോടതികള്‍ ലോക്ക്ഡൗണ്‍ തീരുന്നതു വരെ അടഞ്ഞുകിടക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.
Discussion about this post