ഗുജറാത്തിൽ പുതുതായി 228 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,604 ആയി.
രോഗം സ്ഥിരീകരിച്ചവരിൽ 140 പേർ അഹമ്മദാബാദ് സ്വദേശികളാണ്. ഗുജറാത്തിലെ മൊത്തം രോഗികളിലെ 1,002 പേരും അഹമ്മദാബാദിൽ നിന്നാണ്. 67 പേർ സൂറത്ത് സ്വദേശികളും 8 പേർ വഡോദര സ്വദേശികളും അഞ്ച് പേർ രാജ്കോട്ട് സ്വദേശികളുമാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി വ്യക്തമാക്കി.ഒൻപത് പേർ വെന്റിലേറ്ററിൽ ആണെന്നും മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









