തിരുവനന്തപുരം: റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദിനെ റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യുണൽ അധ്യക്ഷനായി നിയമിച്ചതിൽ ആരോപണവുമായി കെ.എം ഷാജഹാൻ രംഗത്ത്.ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് ജസ്റ്റിസ് പി.ഉബൈദ് ആയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.എം ഷാജഹാൻ തന്റെ ആരോപണം ഉന്നയിച്ചത്.പിണറായി വിജയനെ ലാവലിൻ കേസിൽ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി ജഡ്ജി പി.ഉബൈദിന് റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യുണൽ അദ്ധ്യക്ഷനായി കോവിഡ് കാലത്തും നിയമനം നൽകിയെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.
അതേ സമയം ഇത് രാഷ്ട്രീയ നിയമനമല്ലെന്നും ഹൈക്കോടതിയുടെ പാനലിൽ നിന്നുള്ള നിയമനമാണ് തനിക്ക് ലഭിച്ചിരിക്കുന്നത് എന്നും ജഡ്ജി പി.ഉബൈദ് അറിയിച്ചിട്ടുണ്ട്. തന്റെ നിയമനത്തെ ചൊല്ലി പ്രതിപക്ഷം അനാവശ്യമായി രാഷ്ട്രീയ വിവാദം ഉണ്ടാക്കുകയാണെന്നും ഉത്തരവ് ലഭിച്ചാൽ ഉടൻ തന്നെ സ്ഥാനമേറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post