ഉത്തർപ്രദേശിൽ, ലോക്ഡൗണിൽ യുവതിയുടെ പ്രസവത്തിന് രക്തം നൽകി തുണച്ചത് പോലീസ് ഉദ്യോഗസ്ഥർ. ഞായറാഴ്ച രാത്രി നോയിഡയിലാണ് സംഭവം നടന്നത്. സാധാരണ കുടുംബത്തിലെ ഫാക്ടറി തൊഴിലാളിയായ വിജയകുമാറിന്റെ ഭാര്യ അപ്രതീക്ഷിതമായാണ് പ്രസവവേദന ആരംഭിച്ചത്.രാത്രി 7 മണിയോടു കൂടിയാണ് പ്രസവത്തിന് രക്തം ആവശ്യമുണ്ടെന്നും ആരും സഹായിക്കാനില്ലെന്നുമുള്ള അവസ്ഥയിൽ, വിജയകുമാർ പോലീസുകാരെ വിളിച്ച് സഹായം അഭ്യർത്ഥിച്ചത്.
ആശുപത്രിയുടെ പേര് ചോദിച്ച പോലീസ് റെസ്പോൺസ് വെഹിക്കിൾ ഉടനടി ആവശ്യമുള്ള രക്തഗ്രൂപ്പുള്ള ഉദ്യോഗസ്ഥരുമായി സ്ഥലത്ത് എത്തുകയായിരുന്നു. നോയിഡ സെക്ടർ 24-ലെ ആശുപത്രിയിൽ വേഗമെത്തിച്ചേർന്ന പോലീസ് വാഹനത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ, 2 യൂണിറ്റ് രക്തം വിജയകുമാറിന്റെ ഭാര്യയായ രജനിക്ക് ദാനം ചെയ്തു.സുഖകരമായി നടന്ന പ്രസവത്തിന് ഒടുവിൽ, ദമ്പതികൾക്ക് ജനിച്ച കുഞ്ഞിനെയും കണ്ടാണ് പോലീസ് ഉദ്യോഗസ്ഥർ മടങ്ങിയത്.
Discussion about this post