തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ അത്യാവശ്യക്കാർക്ക് മാത്രമാണെന്നും ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലായിടവും ശാന്തമാകുന്നതുവരെ കേരളത്തിലെ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
ലോക്ക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയ സാഹചര്യത്തിലായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. കര്‍ശന നിയന്ത്രണങ്ങള്‍ കുറച്ചു നാള്‍ കൂടി തുടരേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ട ഓറഞ്ച് ബി ഗ്രൂപ്പിൽ പെട്ട തൃശൂർ, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ ഇന്ന് ജനങ്ങൾ കൂട്ടത്തോടെ റോഡിലിറങ്ങി. ഇളവുകൾ പ്രഖ്യാപിക്കപ്പെടാത്ത കടകളും മിക്കയിടങ്ങളിലും തുറന്നു. വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഒറ്റ, ഇരട്ട അക്ക നമ്പർ നിയന്ത്രണങ്ങൾ വ്യാപകമായി ലംഘിക്കപ്പെട്ടു. ഇനിയും ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് മുന്നറിയിപ്പ് നൽകി.
Discussion about this post